Latest NewsKeralaNews

പ്രവാസി വ്യവസായിയുടെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍ : നാട്ടുകാരുടെ പ്രതിഷേധം ശക്തം : നടപടിയുമായി റവന്യൂവകുപ്പ്

കാസര്‍ഗോഡ് : പ്രവാസി വ്യവസായിയുടെ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത പ്രവാസി വ്യവസായി സി.സി. തമ്പിയുടെ കാസര്‍ഗോഡ് ചെമ്പരിക്കയിലെ റിസോര്‍ട്ട് കൈയേറ്റഭൂമിയിലെന്നു റവന്യൂ വകുപ്പ് കണ്ടെത്തി. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി അധികൃര്‍ ഊര്‍ജിതമാക്കി.

read also : ദുബായിൽ വൻ സാമ്രാജ്യം: കേരളത്തില്‍ അറിയപ്പെടാത്ത തമ്പിയെ കേന്ദ്രം പൂട്ടിയതിങ്ങനെ? പുറത്തു വരുന്നത് അഴിമതിയുടെ മഞ്ഞുമലയിലെ ഒരറ്റം

‘ചാത്തംങ്കൈ ഹോളിഡേ’ എന്ന പേരിലാണു തമ്പി ചെമ്പരിക്കയില്‍ റിസോര്‍ട്ട് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, നാട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ നിര്‍മാണം പാതിവഴി നിലച്ചു. ഈ റിസോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് നിരീക്ഷണത്തിലായിരുന്നു. ബി.ആര്‍.ഡി.സി. വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റിസോര്‍ട്ട് നിര്‍മാണം.
1990-1992 കാലത്ത് സെന്റിന് 1500 രൂപ പ്രകാരം 27 ഏക്കറാണു തമ്പി റിസോര്‍ട്ടിനായി വാങ്ങിയത്. 14 ഏക്കറോളം റവന്യൂ ഭൂമിയും കൈയേറിയെന്നു വ്യക്തമായതോടെ നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button