ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഭൂപതിവ് ചട്ടം ലംഘിച്ചതിന് തെളിവ്. പാര്‍പ്പിട ആവശ്യത്തിനായി അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ടാക്കി മാറ്റിയതിന്റെ രേഖകളാണ് പുറത്തുവന്നത്. രണ്ട് കെട്ടിടങ്ങളാണ് റിസോര്‍ട്ടാക്കി മാറ്റിയത്. ചിന്നക്കനാല്‍ പഞ്ചായത്ത് മാത്യു കുഴല്‍നാടന് റിസോര്‍ട്ട് ലൈസന്‍സ് നല്‍കിയതിനും തെളിവുകള്‍ പുറത്തുവന്നു.
Read Also: ഈ ഭക്ഷണങ്ങള്‍ ചായയോടൊപ്പം ഒരിക്കലും കഴിക്കരുത്!!
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കുഴല്‍നാടനും മറ്റ് രണ്ട് പേരും ഉടമസ്ഥരായുള്ള മൂന്ന് ഭൂമികളാണുള്ളത്. 4000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി ഉള്ള രണ്ട് കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. ഇതില്‍ ആദ്യത്തെ കെട്ടിടം റിസോര്‍ട്ട് ആവശ്യത്തിനായി നിര്‍മ്മിച്ചതെന്നാണ് പഞ്ചായത്ത് രേഖയിലുള്ളത്. 2012 മുതല്‍ ഇവിടെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
മാത്യു കുഴല്‍നാടന്‍ മറ്റ് രണ്ട് ഇരുനില കെട്ടിടങ്ങളും പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതെന്നാണ് രേഖകള്‍. റവന്യൂ വകുപ്പ് എന്‍ഒസി നല്‍കിയതും പാര്‍പ്പിട ആവശ്യ നിര്‍മ്മാണത്തിനാണ്. വീടിനായി നിര്‍മ്മിച്ച കെട്ടിടം റിസോര്‍ട്ടിന്റെ ഭാഗമാക്കിയതോടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments