Latest NewsJobs & VacanciesNews

കേരള സർക്കാർ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ  കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കേരള സർക്കാർ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റിയാണ് യോഗ്യത. പ്രതിമാസ ശമ്പളം 13,000 രൂപ. പ്രതിമാസ വേതനം നാകോ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കെ.എസ്.എ.സി.എസ് നൽകും. നിയമനം ലഭിക്കുന്ന സമയത്ത് 200 രൂപ മുദ്രപത്രത്തിൽ ബോണ്ട് നൽകണം. ഇന്റർവ്യൂ 24ന് രാവിലെ 11ന് നടക്കും. കരാർ കാലാവധി 2020 മാർച്ച് 31 വരെയാണ്.

Also read : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം

ഇന്റർവ്യൂവിന് എത്തുന്നവർ ജനനതീയതി, ജാതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വിലാസം തെളിയിക്കുന്ന രേഖ (ഒറിജിനൽ) അവയുടെ ഒരു സെറ്റ് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിശ്ചിതസമയത്ത് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button