തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഗവര്‍ണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വര്‍ധിപ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. സെഡ് പ്ലസ് സുരക്ഷ പ്രകാരം ഗവര്‍ണര്‍ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോള്‍ കേരള പോലീസ് സുരക്ഷയൊരുക്കും. പുറത്തു പോകുമ്പോള്‍ അതത് സംസ്ഥാനങ്ങള്‍ക്കാണ് സുരക്ഷയുടെ ചുമതല. ഗവര്‍ണര്‍ക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യന്‍ നേവിയില്‍നിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാര്‍.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതടക്കം നിരവധി പ്രശ്നങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനു കാരണം.
Post Your Comments