Latest NewsKeralaIndiaNewsInternational

കാശ്മീരിൽ മതതീവ്രവാദം വളർത്താൻ തുർക്കി, ജാഗ്രതയോയെ ഇൻ്റലിജൻസ്

തുർക്കി ആസ്ഥാനമായുള്ള ഡിയനെറ്റ് എന്ന സംഘടനയാണ് ഇതിന് പിന്നിൽ എന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ശ്രീനഗര്‍: ആർട്ടിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇൻ്റലിജൻസ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ധാരാളം എൻജിഒകൾ കാശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. തുർക്കി ആസ്ഥാനമായുള്ള ഡിയനെറ്റ് എന്ന സംഘടനയാണ് ഇതിന് പിന്നിൽ എന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സ്വദേശത്തും വിദേശത്തുമുള്ള മതരംഗത്തെ നിയന്ത്രിക്കുന്നതിനും മതപരമായ ബന്ധങ്ങൾ വളര്‍ത്തുന്നതിനും ചുമതലയുള്ള തുർക്കി സർക്കാറിനു കീഴിലുള്ള ഔദ്യോഗിക സ്ഥാപനമാണ് തുർക്കി ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്സ് (ഡിയനെറ്റ്).

Also related: നിർണ്ണായക നീക്കം: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ഭീകര ഒളിത്താവളം തകർത്ത് സുരക്ഷാ സേന

ഇന്ത്യയിലെ ഡിയനെറ്റ് ദൗത്യങ്ങളുടെ ഭാഗമായി ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ശക്തമായ പിന്തുണാ കേന്ദ്രം കെട്ടിപ്പടുക്കാൻ തുർക്കി മിഷനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതീവ ജഗ്രതയോടെയാണ്  ഈ നീക്കത്തെ കാണുന്നത് എന്ന് ഇൻ്റലിജൻസ് വൃത്തങ്ങള്‍ പറയുന്നു.

Also related: ലോകത്ത് വളരെ വേഗത്തിൽ വളർ‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് വേൾഡ് എക്കണോമിക് ലീഗ് ടേബിൾ

“തുർക്കി ആസ്ഥാനമായുള്ളതും ഏറ്റവും പ്രമുഖവും ശക്തവുമായ ലോകത്ത് നിരവധി രാഷ്ട്രങ്ങളിൽ ശാഖകൾ ഉള്ളതുമായ എൻ‌ജി‌ഒകളിലൊന്ന് കശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ റമദാൻ മാസത്തിൽ ഈ സംഘടന പണവും ഭക്ഷണവും വിതരണം ചെയ്തു. ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പൊതുശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ഥാപനം കാശ്മീരിൽ അനാവശ്യ ചില പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ട് എന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വിഘടനവാദികളെ സഹായിക്കുകയും വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജർമ്മനിയിലുള്ള ഈ സംഘടനയുടെ സഹോദര സ്ഥാപനവും കാശ്മീരിനു വേണ്ടി പണപ്പിരിവ് നടത്തുകയും വിഘടനവാദ ഘടകങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” ഇന്റലിജൻസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button