CricketLatest NewsNewsSports

ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ കണക്കുകള്‍ മോശം ; നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകളാകുമോ ?

ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് നെഞ്ചിടിപ്പ് നല്‍കുന്നത് അവിടത്തെ കണക്കുകളാണ്. ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ മുന്‍ റെക്കോര്‍ഡുകള്‍ വളരെ മോശമാണ്. അതിനാല്‍ തന്നെ അമിത പ്രതീക്ഷവെക്കാന്‍ ആരാധകര്‍ക്കു കഴിയില്ല. ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഇന്ത്യയുടെ റെക്കോര്‍ഡിനെ ദയനീയമെന്നെ പറയാന്‍ സാധിക്കൂ.

ഇതുവരെ 11 ട്വന്റി20കളില്‍ ഇന്ത്യ കിവീസുമായി ഏറ്റുമുട്ടിയപ്പോള്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു വിജയിക്കാന്‍ സാധിച്ചത്. ബാക്കി എട്ട് കളിയും പരാജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. വിജയ ശരാരാശരിയോ 27.27 എന്ന വളരെ മോശം ശരാശരിയും. ചുരുങ്ങിത് അഞ്ചു ട്വന്റി20കളെങ്കിലും കളിച്ചിട്ടുള്ള ടീമിനെതിരേ ഇന്ത്യയുടെ ഏറ്റവും മോശം റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. മറ്റൊരു ടീമിനെതിരെയും ട്വന്റി20യില്‍ ഇന്ത്യയുടെ വിജയ ശരാശരി 50ല്‍ താഴെയില്ല.

ഇനി അതുമാത്രമല്ല ഭയപ്പെടുത്തുന്നത്, ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ട്വന്റി20 മല്‍സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ബാക്കി നാലു കളികളിലും പരാജയമായിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. എന്തായാലും ഇതെല്ലാം മറികടക്കാന്‍ കൊഹ്ലിക്കും കൂട്ടര്‍ക്കും സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button