Latest NewsNewsInternational

ലോകത്തെ വിറപ്പിച്ച് കൊറോണ വൈറസ് : വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്ന് തന്നെ : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക

ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പരക്കുന്നു. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം ആറു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.

Read Also :  കൊറോണ വൈറസ്: കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളില്‍ പരിശോധന തുടരും

പുതിയ കൊറോണ വൈറസിന്റെ (2019- nCoV) സ്രഷ്ടാക്കളും വാഹകരുമായ നിക്ടീരിസ് വവ്വാലുകളാണ് (Nycteris Bats). അറേബ്യന്‍ മരുഭൂമിയിലെ ഏറ്റവും ഉയരംകൂടിയ, ഒറ്റ പൂഞ്ഞയുള്ള ഒട്ടകങ്ങളിലേക്കു കൊറോണ വൈറസിന്റെ ആദ്യ രൂപങ്ങള്‍ അവ പകര്‍ന്നുനല്‍കി.

കൊറോണ വൈറസ് കുടുംബത്തിലെ 6 വൈറസുകള്‍ മാത്രമാണു മനുഷ്യനെ ബാധിക്കുന്നത്. 2012ല്‍ സൗദി അറേബ്യയില്‍ മെര്‍സ് – കൊറോണ (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം – കൊറോണ) വൈറസ് അങ്ങനെ ഒട്ടകങ്ങളില്‍നിന്നു മനുഷ്യനിലേക്കു പ്രവേശിച്ചു. തുടര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും ഈജിപ്തുമടക്കം 27 രാജ്യങ്ങളില്‍ കണ്ടെത്തിയ ഈ വൈറസ്, അവ ബാധിച്ച 35% മനുഷ്യരുടെയും മരണത്തിനു കാരണമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button