കണ്ണൂര്‍: പോലീസുകാര്‍ വളര്‍ത്തിയ തെരുവുനായ പേയിളകി ചത്തതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുത്തിവയ്പ്പെടുത്തു.പോലീസുകാര്‍ ഭക്ഷണവും വെള്ളവും നല്കി പോറ്റിവളര്‍ത്തിയ തെരുവുനായയാണ് പേയിളകി ചത്തത്.
ഇതിനെത്തുടർന്ന് 40 പോലീസുകാര്‍ പ്രതിരോധ കുത്തിവയ്പെടുത്തു. കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെ നിത്യസന്ദര്‍ശകനും രാത്രി പോലീസുകാരോടൊപ്പം ‘പാറാവ് ഡ്യൂട്ടി’ ചെയ്യുകയും ചെയ്തിരുന്ന തെരുവുനായയെ വളരെ സ്നേഹത്തോടെയാണ് പോലീസുകാര്‍ പരിചരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം ഇതിന് നല്‍കിയും മറ്റുള്ള തെരുവുനായകളില്‍നിന്നു രക്ഷിച്ചും ഇതിന് സ്റ്റേഷനില്‍ സ്ഥിരതാമസം ഒരുക്കി. രണ്ടുദിവസം മുമ്ബ് പോലീസ് സ്റ്റേഷന് കോമ്ബൗണ്ടില്‍ ഇതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് നായയുടെ ജഡം വെറ്ററിനറി സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ പോലീസുകാര്‍ ഞെട്ടി.
തെരുവുനായ പേയിളകിയാണ് ചത്തതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ട്രാഫിക് പോലീസ് സ്റ്റേഷനിലെ 40 പോലീസുകാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവയ്പ് നടത്തി.
Post Your Comments