അടിമുടി മാറ്റത്തോടെ, കിടിലൻ ലുക്കിൽ പുതിയ ഹിമാലയൻ ബിഎസ് VI മോഡൽ വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്. നിരവധി മാസത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഹിമാലയനെ റോയൽ എൻഫീൽഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഓൺ ചെയ്യാനും.ഓഫ് ചെയ്യാനും സഹായിക്കുന്ന സ്വിച്ച് ഉൾപ്പെടുത്തിയതാണ് പ്രധാന പ്രത്യേകത. കൺസോളിലെ ഒരു ബട്ടണിന്റെ സഹായത്തോടെ റൈഡറിന് ABS പ്രവർത്തിപ്പിക്കാനും, പ്രവർത്തിപ്പിക്കാതിരിക്കാനും സഹായിക്കും.
ഫ്യൂൽ ഇഞ്ചക്ഷൻ സംവിധാനമുള്ള ബിഎസ് 6 എൻജിൻ, ഹസാർഡ് ടോഗിൾ സ്വിച്ച് , ഗ്രാവൽ ഗ്രേ, ലേക് ബ്ലൂ, റോക്ക് റെഡ് എന്നീ പുതിയ നിറങ്ങളുമാണ് മറ്റു സവിശേഷതകൾ. നിലവിൽ ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് ഗ്രേ, സ്നോ വൈറ്റ് എന്നീ നിറങ്ങളിലാണ് ബൈക്ക് ലഭ്യമായിരുന്നത്. മറ്റുള്ളവ നിലവിലെ ബിഎസ് IV മോഡലിന് സമാനം.
ഹിമാലയൻ ബിഎസ് VIന്റെ ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ പുതിയ വിവരങ്ങൾക്കൊപ്പം വെബ്‌സൈറ്റും റോയൽ എൻഫീൽഡ് പരിഷ്കരിച്ചിട്ടുണ്ട്. വിവിധ നിറങ്ങൾക്കനുസരിച്ച് 1.87 ലക്ഷം മുതൽ 1.91 ലക്ഷം രൂപ വരെയാണ് ഹിമാലയൻ ബിഎസ് IVന്റെ എക്സ്-ഷോറൂം വില.
Post Your Comments