വാഹന പ്രേമികളുടെ ഇഷ്ട മോഡലായ ഹണ്ടർ 350 ബൈക്കിന് ഇത്തവണ റെക്കോർഡ് നേട്ടം. റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350- യാണ് ആറ് മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടിയത്. എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും ആകർഷകമായ മോഡലായതിനാൽ ഹണ്ടർ 350- നെ സ്വന്തമാക്കാൻ ആവശ്യക്കാർ ഏറെ ആയിരുന്നു. ജെ. പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ബൈക്കിന് 1.5 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. നിരവധി സവിശേഷതകളുമായാണ് ഹണ്ടർ 350 വിപണിയിലെത്തിയത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
6,100 ആർപിഎമ്മിൽ 20.2 ബി എച്ച് പി കരുത്തുള്ളതാണ് 349 സിസി സിംഗിൾ സിലിണ്ടർ എൻജിൻ. 4,000 ആർപിഎമ്മിൽ 27 എൻഎം ആണ് പരമാവധി ടോർക്ക്. 5 ഗിയറുകളാണ് ഇവയ്ക്ക് ഉള്ളത്. ഡിസ്ക് ബ്രേക്കുകൾ, ഡ്യൂവൽ- ചാനൽ എബിഎസ്, ടെലസ്കോപ്പിക് ഫോർക്ക് സസ്പെൻഷൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഹണ്ടർ 350- ൽ ഉണ്ട്. മികച്ച ഫീച്ചറുകളായതിനാൽ ഉപഭോക്താക്കളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Also Read: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
Post Your Comments