Latest NewsNewsBusiness

റോയൽ എൻഫീൽഡിന് ഡിമാൻഡ് കുറയുന്നു! വിൽപ്പനയിൽ നേരിയ ഇടിവ്

വില കൂടിയ സെഗ്മെന്റിൽ ഉൾപ്പെട്ട മോഡലുകൾക്ക് ഇപ്പോഴും ഉയർന്ന ഡിമാൻഡാണ്

യുവാക്കൾക്കിടയിൽ ഹരമായി മാറിയ റോയൽ എൻഫീൽഡ് ബൈക്കിന് ഡിമാൻഡ് കുറയുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലെയും, കയറ്റുമതിയും ചേർന്ന വിൽപ്പന 78,580 യൂണിറ്റായിരുന്നു. മുൻ വർഷം സെപ്റ്റംബറിൽ 82,097 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ, റോയൽ എൻഫീൽഡ് വിൽപ്പന ഇക്കുറി 4.28 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, വില കൂടിയ സെഗ്മെന്റിൽ ഉൾപ്പെട്ട മോഡലുകൾക്ക് ഇപ്പോഴും ഉയർന്ന ഡിമാൻഡാണ്. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 സ്കാം 411, 650 ട്വിൻസ്, ഹിമാലയൻ തുടങ്ങിയ മോഡലുകളാണ് വില കൂടിയ സെഗ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഈ വർഷം ഓഗസ്റ്റിനേക്കാൾ മികച്ച വിൽപ്പനയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ 77,583 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. 350 സിസി വരെയുള്ള വിഭാഗത്തിലെ കമ്പനിയുടെ മോഡലുകൾക്കാണ് ആവശ്യക്കാർ. ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 64,206 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ, ഈ വർഷം സെപ്റ്റംബറിൽ വിൽപ്പന 9.56 ശതമാനം ഉയർന്ന് 70,345 യൂണിറ്റായിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിഭാഗത്തിൽ കഴിഞ്ഞ മാസത്തിലെ വിൽപ്പന 8,235 യൂണിറ്റാണ്. എന്നാൽ, ഈ വർഷം ഓഗസ്റ്റിൽ വിറ്റ 8,560 യൂണിറ്റുകളെക്കാൾ 3.80 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്.

Also Read: ഇസ്രയേല്‍-ഹമാസ് യുദ്ധം: പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; അപകടനില തരണം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button