ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ഒന്നാം സീഡ് കൂടിയായ നദാല്‍ എതിരാളിയായ ഹൂഗേ ഡെല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് മറികടന്നത്. ആദ്യ സെറ്റ് 6-2 നു നേടിയ നദാല്‍ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി.തുടര്‍ന്ന് മൂന്നാം സെറ്റില്‍ എതിരാളിക്ക് ഒരു ഗെയിം പോലും നല്‍കാതെയായിരുന്നു നദാല്‍ മത്സരം സ്വന്തം പേരില്‍ കുറിച്ചത്. 20 മത്തെ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരത്തിനു ആദ്യ റൗണ്ടില്‍ ഒരു വെല്ലുവിളിപോലും ഉയര്‍ത്താന്‍ ഹൂഗെയ്ക്കായില്ല.
അതേസമയം ഇന്നലെ മഴ മൂലം മുടങ്ങിയ റെയ്ലി-ഫൊഗിനിനി മത്സരം ഇന്ന് പുനരാരംഭിച്ചപ്പോള്‍ 12 സീഡും ഇറ്റാലിയന്‍ താരവുമായ ഫാബിയോ ഫോഗിനിനി വിജയിച്ചു. അമേരിക്കന്‍ താരം റെയ്ലി ഒപെല്ക്കക്ക് എതിരെ ആദ്യ രണ്ട് സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിുച്ചു വരവു നടത്തിയാണ് ഇറ്റാലിയന്‍ താരം ജയം കണ്ടത്. മത്സരത്തില്‍ 35 ഏസുകള്‍ ഉതിര്‍ത്ത വലിയ സര്‍വീസുകള്‍ക്ക് പേര് കേട്ട ഒപെല്ക്കക്ക് എതിരെ 3-6,6-7,6-4,6-3,7-6 എന്ന സ്കോറിന് ആയിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ ജയം
.അതേസമയം മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരം 21-ാം സീഡ് ബെനോയിറ്റ് പൈര ജര്‍മ്മന്‍ താരം സെഡറിക് സ്റ്റെബെയെ മറികടന്നു. സ്കോര്‍ 6-4, 3-6, 6-3, 6-7, 6-0. മറഅറൊരു മത്സരത്തില്‍ ഓസ്ട്രേലിയയുടെ മാര്‍ക് പൊള്സ്മാന് കസാക്കിസ്ഥാന്റെ മിഖായേല്‍ കുകുശ്കിനെ പരാജയപ്പെടുത്തി. 5 സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പൊള്മാന്സ് വിജയം കൈവരിച്ചത്. സ്കോര്‍ 6-4,6-3,4-6,6-7(8-10),6-4
Post Your Comments