
ഈ വർഷത്തെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപിച്ചു. ടെന്നീസ് താരങ്ങളായ റാഫേൽ നദാലും നയോമി ഒസാക്കയും പുരസ്‌കാരം അർഹരായി. പുരുഷവിഭാഗത്തിലാണ് ലോക രണ്ടാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാലിന് പുരസ്‌കാരം. 20 ഗ്രാൻഡ്സ്ലാം എന്ന റോജർ ഫെഡറുടെ റെക്കോർഡിനൊപ്പം നദാൽ എത്തിയിരുന്നു.
വനിതാ വിഭാഗത്തിൽ നയോമി ഒസാക്കയാണ് അവാർഡിനർഹയായത്. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ വിജയിയായ ജപ്പാന്റെ ഒസാക്ക അമേരിക്കയിൽ നടക്കുന്ന വംശീയതയ്‌ക്കെതിരെ ഫെയ്സ് മാസ്ക് ഉപയോഗിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവാർഡ് പ്രഖ്യാപനത്തിനിടെ ഒസാക്കയുടെ പ്രതിഷേധത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നു.
ടീം ഓഫ് ദി ഇയർ പുരസ്‌കാരം ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കിന് ലഭിച്ചു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ അത്‌ലറ്റ് അഡ്വക്കേറ്റ് അവാർഡിനർഹനായി. അതേസമയം, സ്പോർട്ടിങ് ഇൻസ്പിരിയേഷൻ അവാർഡ് ലിവർപൂൾ-ഈജിപ്ഷ്യൻ ഫുട്ബാൾ താരം മുഹമ്മദ് സലായ്ക്ക് ലഭിച്ചു.
Post Your Comments