CricketLatest NewsIndiaNewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ വാതുവെപ്പ് ; 11 പേര്‍ അറസ്റ്റില്‍.

ബംഗളുരുവില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തില്‍ വാതുവയ്പ് നടത്തിയ 11 പേര്‍ അറസ്റ്റില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘമാണ് പിടിയിലായിരിക്കുന്നത്. ദില്ലി ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്നും ഇവര്‍ പിടിയിലായത്. ബംഗളുരു ഏകദിനവുമായി ബന്ധപ്പെട്ട് വാതുവയ്പിനിടെയാണ് ഇവര്‍ പിടിയിലായത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അഞ്ചു കോടി രൂപയുടെ വാതുവയ്പ് ഇവര്‍ നടത്തിയതായി പോലീസ് പറഞ്ഞു. ഇത് ബംഗളുരു ഏകദിനത്തിന്റെ പേരിലാണെന്നും ഇവരെ ചേദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ദില്ലി പേലീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്ന് 70 മൊബൈല്‍ ഫോണുകളും രണ്ട് ടെലിവിഷനും ഏഴ് ലാപ്ടോപുകളും പിടിച്ചെടുത്തു. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലായി 72-ഓളം പേര്‍ ഇവരുടെ സംഘത്തിലുള്ളതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button