തിരുവനന്തപുരം: വി.വി.രാജേഷിനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ വി.വി.രാജേഷ് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ബിജെപി സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചിരുന്നു. എസ് സുരേഷിന് പകരമാണ് വി വി രാജേഷ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.
പത്തനംതിട്ടയില്‍ നിലവിലെ ജില്ലാ പ്രസിഡന്റായ അശോകന്‍ കുളനട തന്നെ വീണ്ടും പ്രസിഡന്റായി തുടരും. ഇടുക്കിയില്‍ കെഎസ് അജി, തൃശൂര്‍ കെ കെ അനീഷ്, കോഴിക്കോട് വികെ സജീവന്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തുള്ളത്. കൊല്ലത്ത് ബി ബി ഗോപകുമാര്‍ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയില്‍ എംവി ഗോപകുമാറും പ്രസിഡന്റുമാരായി.
മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെത്തിയിട്ടില്ല ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കേരളാ ഘടകത്തിന്റെ പ്രതീക്ഷ.
Post Your Comments