ബെംഗളൂരു: ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവതാരം ഋഷഭ് പന്തിനെ ഏറ്റവും കൂടുതൽ പിന്തുണച്ചത് വിരാട് കോഹ്ലിയാണ്. എന്നാൽ ഇപ്പോൾ കോഹ്ലി തന്നെ പന്തിനെ കൈവിടുകയാണെന്നാണ് സൂചന. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാറ്റ് കമിൻസിന്റെ പന്ത് ഹെൽമറ്റിൽ പതിച്ച് ഋഷഭ് പന്ത് പുറത്തുപോയതോടെയാണ് കോഹ്‌ലിയുടെ മനസ് മാറിയതെന്നാണ് സൂചന. പന്തിനു പകരം ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ അണിഞ്ഞത് ലോകേഷ് രാഹുൽ ആണ്.പന്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശദ പരിശോധനകൾക്ക് വിധേയമാകേണ്ടി വന്നതിനാൽ രണ്ടാം ഏകദിനത്തിലും വിക്കറ്റ് കീപ്പറിന്റെ ചുമതല ലഭിച്ചത് രാഹുലിന് തന്നെയാണ്. രണ്ട് അവസരങ്ങളും രാഹുലും നന്നായി ഉപയോഗിച്ചു.
Read also: സീസണിലെ ആദ്യ ഗ്രാന്റ് സ്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം ; പ്രമുഖര്‍ രണ്ടാം റൗണ്ടില്‍
2003 ലോകകപ്പിൽ അധിക ബാറ്റ്സ്മാനെ കളിപ്പിക്കാൻ രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞതിനോടാണ് ലോകേഷ് രാഹുലിന്റെ പുതിയ ദൗത്യത്തെ വിരാട് കോഹ്ലി താരതമ്യം ചെയ്തത്. രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കാനുള്ള ഓപ്ഷൻ നമുക്കു നൽകുന്നുണ്ട്. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഇത് പ്രധാനമാണ്. 2003 ലോകകപ്പിലെ രാഹുൽ ദ്രാവിഡിന്റെ ഉദാഹരണം നോക്കുമ്പോൾ ദ്രാവിഡ് കീപ്പറായതോടെ ടീമിന് കൂടുതൽ ബാലൻസ് ലഭിച്ചതും ഒരു അധിക ബാറ്റ്സ്മാനെ കളിപ്പിക്കാൻ സാധിച്ചതും നാം കണ്ടിട്ടുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments