ന്യൂഡല്‍ഹി: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച 2020 ഇന്ന്. പരിപാടിയുടെ മൂന്നാം പതിപ്പ് ആണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്‍ക്കതോര സ്‌റ്റേഡിയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.
പരീക്ഷാപ്പേടി എങ്ങനെ അകറ്റാമെന്നും പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കും. പരിപാടിയുടെ ഭാഗമായി 9 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനയുള്‍പ്പെടെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ 1500 പേരും ഉപന്യാസ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്.
ALSO READ: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്;- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
പരിപാടിയില്‍ പങ്കെടുക്കുക എന്നതിലുപരി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രധാനമന്ത്രിയുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 2018 ഫെബ്രുവരി 16നാണ് ‘പരീക്ഷാ പേ ചര്‍ച്ച’ പരിപാടി ആരംഭിച്ചത്.
Post Your Comments