Latest NewsNewsGulf

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്;- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

അബുദാബി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. യു.എ.ഇയില്‍ വെച്ച്‌ ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെ ഒരു നിയമത്തിന്റെ ആവശ്യകത തനിക്ക് മനസ്സിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മൂന്ന് ബംഗ്ലാദേശി മന്ത്രിമാ‍ർ ഇന്ത്യയിലേക്കുള്ള സന്ദർശനം ഒഴിവാക്കിയിരുന്നതായി വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടക്കുന്നില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

ALSO READ: വാർഡ് വിഭജനം: ഓർഡിനൻസിൽ ഒപ്പിടുകയില്ല എന്ന ഗവർണറുടെ നിലപാടിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി പിണറായി സർക്കാർ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

161 മില്ല്യൺ ജനസംഖ്യയുള്ള ബംഗ്ലാദേശിൽ 10.7 ശതമാനം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. 0.6 ശതമാനമാണ് ബുദ്ധമതക്കാരുടെ എണ്ണം. പൗരത്വ ഭേദഗതി നിയമം നിലവിൽ വരുന്നതോടെ ബംഗ്ലാദേശിന് പുറമെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും മതപീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ബൗദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് അവർ 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് വന്നവരാണെങ്കിൽ പൗരത്വം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button