KeralaLatest NewsNews

ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും; കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം വൈകിട്ട് അഞ്ച് മണിക്കായിരുന്നു തീരുമാനിച്ചിരുന്നത്. അഞ്ചുമണിക്കുള്ള പരിപാടിക്ക് അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയെങ്കിലും കാണാൻ കഴിഞ്ഞത് പോലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമാണ്.

Read also: നെതര്‍ലന്റ്‌സും കേരളവും തമ്മില്‍ ധാരണയായ വിഷയങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും : മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാഹനം വന്ന് നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ, പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ അധികൃതർ ആരും എത്തിയിരുന്നില്ല. ആളുകൾ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി മടങ്ങിപ്പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button