Latest NewsKeralaIndia

‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ സിപിഎമ്മിനുനേരെ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സിപിഎമ്മെന്നായിരുന്നു ഗവര്‍ണറുടെ രാഷ്ട്രീയപരിഹാസം.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവര്‍ണര്‍ ബിജെപി അധ്യക്ഷനെപ്പോലെ പെരുമാറുന്നുവെന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പേരെടുത്തുപറഞ്ഞ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റു കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല.

മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്ര ശേഷിയുള്ള ബോംബ് വെച്ചെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു

അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നത്. അപ്പോള്‍ ആരും ചോദ്യംചെയ്യാന്‍ ഉണ്ടാകില്ലല്ലോയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനിടെ പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. ഒരു വിദശീകരണവും തൃപ്തികരമല്ല. ഭാവി നടപടി എന്താകുമെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button