കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ നിന്നും കൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒന്നിന്റെ മുറിവുകള്‍ മാറും മുന്‍പേ അടുത്തതും. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ പേരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു.
ജനുവരി 7 ന് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാല്‍ പെണ്‍കുട്ടി പിന്നീട് മരണപ്പെട്ടു. സംഭവം പുറത്തായതോടെ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ആണ്‍കുട്ടി കുറച്ചുകാലമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി സോനാര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments