Latest NewsNewsIndia

ഭരണഘടന മാത്രം, മറ്റൊരു ഊര്‍ജ്ജ കേന്ദ്രമില്ല; 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കള്‍ – ആര്‍.എസ്.എസ്

ലഖ്‌നൗ•ഇന്ത്യയിലെ 130 കോടി ജനസംഖ്യയെ ഹിന്ദു സമൂഹമായി സംഘം കണക്കാക്കുന്നുവെന്ന നിലപാട് ആവർത്തിച്ച് ആര്‍.എസ്.എസ്. ആര്‍.എസ്.എസിന്റെ വിശ്വാസത്തിന് മതവുമായോ ഭാഷയോ ജാതിയോടും യാതൊരു ബന്ധവുമില്ല. ഭരണഘടനയല്ലാതെ മറ്റൊരു ഊര്‍ജ്ജ കേന്ദ്രം സംഘത്തിന് ആവശ്യമില്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തലവൻ മോഹൻ ഭഗവത് പറഞ്ഞു.

‘വൈകാരിക സംയോജനം കൊണ്ടുവരാൻ നാം ശ്രമിക്കണമെന്ന് ഭരണഘടന പറയുന്നു. എന്നാൽ എന്താണ് വികാരം? ആ വികാരം ഇതാണ്: ഈ രാജ്യം നമ്മുടേതാണ്, നമ്മുടെ മഹത്തായ പൂർവ്വികരുടെ പിൻഗാമികളാണ് നമ്മള്‍, വൈവിധ്യത്തിലും നമ്മള്‍ ഒരുമിച്ച് ജീവിക്കണം. ഇതിനെയാണ് ഞങ്ങൾ ഹിന്ദുത്വം എന്ന് വിളിക്കുന്നത് , “- മോഹന്‍ ഭഗവതിനെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മതത്തിനും സംസ്കാരത്തിനും ഉപരി, ദേശീയ മനോഭാവമുള്ളവരും ഭാരതത്തിന്റെ സംസ്കാരത്തെയും അതിന്റെ പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഹിന്ദുക്കളാണെന്നും ആർ‌എസ്‌എസ് രാജ്യത്തെ 130 കോടി ജനങ്ങളെ ഹിന്ദുക്കളായി കണക്കാക്കുന്നുവെന്നും ആർ‌എസ്‌എസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ സംഘടനയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ ധാർമ്മികവും സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങൾ ഉയർത്താൻ മാത്രമാണ് അത് പ്രവർത്തിക്കുന്നതെന്നും ഭഗവത് ശനിയാഴ്ച മൊറാദാബാദില്‍ വച്ച് പറഞ്ഞു.

‘എല്ലാ മേഖലകളിലുമുള്ള ആളുകൾ സംഘടനയുടെ ഭാഗമാണ്. ചിലർ രാഷ്ട്രീയ പാർട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ഒന്നുമല്ല. കഴിഞ്ഞ 60 വർഷമായി രാജ്യത്തിന്റെ മൂല്യങ്ങൾ നിലനിർത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button