Latest NewsIndiaNews

കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി : പ്രതിയെന്നു സംശയിക്കപ്പെടുന്ന  യുവാവ്   ജീവനൊടുക്കിയ  നിലയിൽ 

ബീഹാർ : റെയിൽവേ ട്രാക്കിന് സമീപം കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ ടിയാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്ത് ശനിയാഴ്ചയാണ്  യുവതിയുടെ മൃതദേഹം ലഭിച്ചത്.  അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ജീവനൊടുക്കിയ  നിലയിൽ കണ്ടെത്തി.

Also read : സ്പായുടെ മറവില്‍ പെണ്‍വാണിഭം : 17 പേര്‍ അറസ്റ്റില്‍

യുവതി ബലാത്സം​ഗത്തിനിരയായിട്ടുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ  കണ്ടെത്താൻ സാധിക്കൂ.  യുവതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമായിട്ടുണ്ട്.  യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ അയാളുടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്. യുവതി മരിച്ച സമയത്ത് അയാൾ അവിടെയുണ്ടായിരിക്കാമെന്ന് സംശയിക്കുന്നുവെന്നും . യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം  കുറ്റബോധം മൂലം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button