കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരില്‍ സ്പാ-കം-ബ്യൂട്ടി പാർലറിന്റെ മറവിൽ ലൈംഗിക റാക്കറ്റ് നടത്തിയ സംഭവത്തില്‍ പതിനാറ് സ്ത്രീകള്‍ ഉള്‍പ്പടെ 17 പേരെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ബർദ്വാൻ ജില്ലയിലെ സിറ്റി സെന്റർ പ്രദേശത്ത് സെക്സ് റാക്കറ്റ് സജീവമാണെന്ന സൂചനയെത്തുടർന്ന് പോലീസ് ഒരു ഡമ്മിഉപഭോക്താവിനെ അയച്ച് ശനിയാഴ്ച രാത്രി സ്ഥലത്ത് റെയ്ഡ് നടത്തി. ഒരു യുവാവിനെയും 16 സ്ത്രീകളെയും പിടികൂടി. പ്രദേശത്തെ മറ്റ് ചില സ്പാ, ബ്യൂട്ടി പാർലറുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments