പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ വരികയാണ്. ആന്‍ഫീല്‍ഡില്‍ രാത്രി 10നാണ് മത്സരം നടക്കുക. സീസണില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരം സമനിലയില്‍ ആയിരുന്നു കലാശിച്ചത്. ഈ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു രണ്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത്.
ഈ സീസണില്‍ ആ സമനില മാത്രമായിരുന്നു ലിവര്‍പൂളിന് ലീഗില്‍ പോയന്റ് നഷ്ടപ്പെടുത്തിയ ഏക മത്സരവും. അതുകൊണ്ട് തന്നെ ഇന്ന് കൂടുതല്‍ മൂര്‍ച്ച കൂട്ടിയ തന്ത്രങ്ങളുമായാകും ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഇറങ്ങുക. അതേസമയം ലിവര്‍പൂളിന്റെ ഈ അപരാജിത കുതിപ്പിന് തടയിടാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുക. വലിയ ടീമുകള്‍ക്ക് എതിരെ നന്നായി കളിക്കുന്ന ഒലെ തന്ത്രത്തില്‍ ആണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റാഷ്‌ഫോര്‍ഡ് ഇറങ്ങില്ല എന്നത് യുണൈറ്റഡിന് തലവേദനയാകും. റാഷ്‌ഫോര്‍ഡ് ഇല്ലായെങ്കില്‍ ഗ്രീന്‍വുഡ് ആകും യുണൈറ്റഡ് അറ്റാക്കില്‍ ഇറങ്ങുക.
22 മത്സരങ്ങളില്‍ നിന്നും 34 പോയ്ന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. എന്നാല്‍ ഒരു കളി കുറവ് കളിച്ച ലിവര്‍പൂള്‍ 61 പോയ്ന്റുമായി ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. എന്തായാലും ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി തീപാറും
Post Your Comments