ഐഎസ്എല്‍ ആറാം സീസണ്‍ അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് യോഗ്യത എന്ന സ്വപ്നം സജീവമാക്കന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ജംഷദ്പൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ടീം ലക്ഷ്യമിടുന്നത്. ജംഷദ്പൂരിന്റെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം.
പരിക്കില്‍നിന്നും മുക്തരായി കളിക്കാര്‍ തിരിച്ചെത്തിയതും മുന്നേറ്റനിര ഗോളടിക്കാന്‍ തുടങ്ങിയതും ബ്ലാസ്റ്റേഴ്സിന് വലീയ പ്രതീക്ഷ നല്‍കുന്നുണ്ട്. പരിക്കുമാറി മരിയോ അര്‍ക്വിസ്, മുസ്തഫ നിങ് എന്നീ മധ്യനിരക്കാര്‍ തിരിച്ചെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളി മാറിക്കഴിഞ്ഞു. മുന്നേറ്റത്തില്‍ നായകന്‍ ഓഗ്ബച്ച-മെസ്സി ബൗളി സഖ്യവും ഇപ്പോള്‍ ഏതു ടീമിനും വെല്ലുവിളിയാണ്. തുടക്കത്തില്‍ നിന്നും ടീമിന്റെ പ്രകടനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലീഗില്‍ 12 കളിയില്‍നിന്ന് 14 പോയന്റുള്ള ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളൂ. അവസാന രണ്ടു മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര ഫോമിലാണ്. ഇന്ന് വിജയിച്ചാല്‍ 17 പോയ്‌ന്റോടെ ആറാം സ്ഥാനത്തെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിനാകും.
എന്നാല്‍ ജംഷദ്പൂര്‍ മോശം ഫോമിലാണ് ഉള്ളത്. ടീം അവസാനത്തെ അഞ്ചു കളിയില്‍ ഒന്നില്‍ പോലും വിജയിച്ചിട്ടില്ല. മുന്നേറ്റവും പ്രതിരോധവുമെല്ലാം സമ്മര്‍ദ്ദത്തിലാണ്. 11 കളിയില്‍നിന്ന് 13 പോയന്റുള്ള ജംഷദ്പുര്‍ സ്വന്തം മൈതാനത്ത് ജയത്തോടെ തിരിച്ചു വരാമെന്ന പ്രതൂക്ഷയിലാണ്. പരിക്കും ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നുണ്ട്. തുടര്‍തോല്‍വികള്‍ മറികടക്കാന്‍ പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോ തന്ത്രം മാറ്റി പരീക്ഷിക്കുവാന്‍ സാധ്യതയുണ്ട്. പരിക്ക് മാറി സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റില്‍ മടങ്ങിയെത്തുന്നതാണ് ജംഷദ്പൂര്‍ എഫ് സിക്ക് ആശ്വാസം നല്‍കുന്ന ഏകകാര്യം.
Post Your Comments