KeralaLatest NewsNews

ബിജെപി പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയില്‍ വിവി രാജേഷ്, ഇടുക്കിയില്‍ കെഎസ് അജി, തൃശൂരില്‍ കെ.കെ അനീഷ്, കോഴിക്കോട് വി.കെ സജീവന്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തുള്ളത്. പത്തനംതിട്ടയില്‍ അശോകന്‍ കുളനട ജില്ലാ പ്രസിഡന്റ് ആയി തുടരും. കൊല്ലത്ത് ബി ബി ഗോപകുമാര്‍ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയില്‍ എംവി ഗോപകുമാറുമാണ് പ്രസിഡന്റുമാര്‍.

Read also: ‘ഭരണഘടനാപദവിയുടെ അന്തസ്സും ചുമതലാബോധവും അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കുന്നതാണ് ഗവര്‍ണര്‍ ചെയ്യുന്ന ‘തെറ്റ്” – ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കള്‍ ജില്ലാ പ്രസിഡന്റുമാരായി. കൊല്ലത്ത് ആര്‍എസ്‌എസ് നോമിനിയാണ് ജില്ലാ പ്രസിഡന്റായത്. കാസര്‍കോട് എറണാകുളം കോട്ടയം കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പ്രസിഡന്റുമാരെ തെരഞ്ഞടുക്കുന്നതിലുള്ള തീരുമാനം നീളുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button