ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്സ്ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറുന്നതായി റിപ്പോർട്ട്. അതേസമയം സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചനകള്‍. വാട്ട്‌സ്ആപ്പിലും പരസ്യങ്ങള്‍ അവതരിപ്പിക്കുകയെന്ന ആശയവുമായി ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം മുന്നോട്ടു പോയിരുന്നു. എന്നാലിപ്പോള്‍, പരസ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടീം അടുത്തിടെ വാട്ട്‌സ്ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Read also: ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ വാട്‌സ്ആപ്പ് സ്ഥാപകരായ ആക്ടണും കുമും കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം വാട്ട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആശയം ഫേസ്ബുക്ക് ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും, സ്റ്റാറ്റസ് സവിശേഷതയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.
Post Your Comments