ശരീരത്തിലെ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കൂടാതെ വളരെ സങ്കീര്‍ണ്ണവും. കണ്ണില്ലാതെ ഒരു ജീവിതം അത് ചിന്തിക്കാന്‍ തന്നെ നമുക്ക് കഴിയില്ല. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും ഒരേപോലെ പ്രവര്‍ത്തനക്ഷമമായിരിക്കണം.
ഇന്ന് ലോകത്തിലെ ഏകദേശം 37 മില്യണ്‍ ആളുകള്‍ അന്ധരാണ്. 127 മില്യണ്‍ ജനങ്ങള്‍ പലതരം കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നു. വളരെ നേരത്തെ ചികിത്സിക്കുകയാണെങ്കില്‍ 80% ആളുകളെ അന്ധതയില്‍ നിന്ന് രക്ഷിക്കാനാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അന്ധതയ്ക്കും കാഴ്ച വൈകല്യങ്ങള്‍ക്കും പലതരം കാരണങ്ങള്‍ ഉണ്ട്. തിമിരം,പാരമ്പര്യ നേത്രവൈകല്യങ്ങള്‍, നേത്രനാഡി ചുരുങ്ങല്‍, കോര്‍ണിയാ രോഗങ്ങള്‍, ഗ്ലോക്കോമ, റെറ്റിനയുടെ തകരാറുകള്‍, തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ ആണ്.
ഇലച്ചാറുകള്‍, മനുഷ്യമൂത്രം, ജന്തുജന്യ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുളള ചികിത്സ സ്ഥിരമായി കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം, കൂടാതെ കണ്ണില്‍ സ്വയം മരുന്ന് പ്രയോഗിക്കുക, പക്ഷീതൂവല്‍, പൊടി, ചൂട് കല്‍ക്കരി തുടങ്ങിയവ വഴിയുണ്ടാകുന്ന അപകടങ്ങള്‍ യന്ത്രങ്ങളില്‍ നിന്നും വരുന്ന പൊടിപടലങ്ങള്‍ കണ്ണിലടിയുക എന്നിവയൊക്കെ കണ്ണിനു വളരെ ദോഷകരമായി ബാധിക്കുന്നവയാണ്. മാത്രമല്ല മുറിവുകള്‍, പോറലുകള്‍, കണ്ണില്‍ അന്യവസ്തുക്കള്‍ വീഴുക, പൊള്ളല്‍, രാസവസ്തുക്കളുടെ സമ്പര്‍ക്കം, ഉരുണ്ട വസ്തുക്കള്‍ കൊണ്ടുള് അപകടങ്ങള്‍ എന്നിവ കണ്ണിനേല്‍ക്കുന്ന അത്യാഹിതങ്ങളാണ്. കണ്ണ് എളുപ്പത്തില്‍ അപകടം സംഭവിക്കാവുന്ന അവയവമായതിനാല്‍ ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടും.
കണ്ണിനുണ്ടാകുന്ന ഗുരുതരമായ എല്ലാ അപകടങ്ങള്‍ക്കും അടിയന്തിര വൈദ്യസഹായം ലഭ്യമാകേണ്ടതുണ്ട്. അപകടം മൂലമല്ലാതെയുള്ള പ്രശ്നങ്ങള്‍ക്കും വൈദ്യചികിത്സയ്ക്ക് വിധേയമാക്കണം. രാസവസ്തുക്കള്‍ കണ്ണില്‍ വീണ് അപകടങ്ങളുണ്ടാകാം. കണ്ണില്‍ ആസിഡ് വീണാല്‍ കോര്‍ണിയയുടെ മങ്ങല്‍ മാറുകയും കാഴ്ച തിരിച്ചും കിട്ടാനിടയാവുകയും ചെയ്യുന്നു. എന്നാല്‍ ആല്‍ക്കലികള്‍ ഉദാഹരണത്തിന് കുമ്മായം, സോഡിയം ഹൈഡ്രോക്സൈഡ് തുടങ്ങിയവ കണ്ണിലെ കോര്‍ണിയയ്ക്ക് സ്ഥിരമായ കേടുപാടുകളുണ്ടാകാന്‍ കാരണമാകും. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ തകരാറുകള്‍ നീണ്ടു നില്ക്കും. പൊടി, മണല്‍ തുടങ്ങിയവ എപ്പോള്‍ വേണമെങ്കിലും കണ്ണില്‍ വീഴാം. തുടര്‍ച്ചയായ വേദനയും ചുവപ്പുമുണ്ടെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം. കണ്ണില്‍ വീഴുന്ന വസ്തു കോര്‍ണിയ, ലെന്‍സ് എന്നിവയ്ക്ക് കേടുവരുത്താം. കല്ലുകള്‍ പൊട്ടിക്കുമ്പോഴോ ലോഹങ്ങള്‍ അടിച്ചു പരത്തുമ്പോഴോ തരികള്‍ അമിതവേഗതയില്‍ കണ്ണില്‍ പതിക്കാം. കണ്ണിലോ മുഖത്തോ നേരിട്ട് അത്യാഹിതമുണ്ടാകുമ്പോള്‍ കരിങ്കണ്ണ് ഉണ്ടാകുന്നു. മാത്രമല്ല തലയോട്ടിക്കുണ്ടാകുന്ന ചിലയിനം പൊട്ടലുകള്‍ കണ്ണിനുചുറ്റും കറുപ്പുനിറം പ്രത്യക്ഷപ്പെടാനിടയാകുന്നു.
എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ രോഗങ്ങളോ കണ്ണിനു വന്നാല്‍ സ്വയം ചികിത്സിക്കുന്നതിലൂടെയും പരമ്പരാഗത ചികിത്സയിലൂടെയും വരാവുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാവേണ്ടത് അത്യാവശ്യമാണ്. മുറിവൈദ്യന്മാരുടെ ചികിത്സ സ്വീകരിക്കതെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ മാത്രം സമീപിക്കുക. മരുന്നുകള്‍, ആസിഡുകള്‍, രാസവസ്തുക്കള്‍, ചൂട് ഭക്ഷണപദാര്‍ത്ഥങ്ങള്‍, മൂര്‍ച്ചയേറിയ വസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്ക് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ വയ്ക്കുകയും. കുട്ടികളുടെ കൂര്‍ത്ത മുനയുള്ള വസ്തുക്കള്‍, അമ്പും വില്‍, കുട്ടിയും-കോലും തുടങ്ങിയവ ഉപയോഗിച്ചുള്ള കളികള്‍ നിരുത്സാഹപ്പെടുത്തുക. കൂടാതെ മുതിര്‍ന്നവര്‍ വാഹനമോടിക്കുമ്പോഴും വ്യവസായശാലകളില്‍ ജോലി ചെയ്യുമ്പോഴും സുരക്ഷാഗ്ലാസുകള്‍ ധരിക്കുകയും ചെയ്യുക.
കണ്ണിന്റെ നല്ല ആരോഗ്യത്തിന് ഇവയൊക്കെ കൂടാതെ നല്ല വായനാശീലവും സഹായിക്കും. എങ്ങനെയെന്നല്ലേ കണ്ണുകളില്‍ നിന്ന് ഒരടി അകലത്തില്‍ 45-70 ചരിവിലും പിടിച്ച് പേപ്പര്‍ വായിക്കുക. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്ന് വായിക്കരുത്. അരണ്ട വെളിച്ചത്തില്‍ വായിക്കുന്നതും ഒരിക്കലും നല്ലതല്ല. തീരെ വെളിച്ചമില്ലാത്ത സാഹചര്യങ്ങളില്‍ അക്ഷരങ്ങള്‍ വായിക്കാത്തിരിക്കാന് ശ്രമിക്കുക. വായിക്കുമ്പോഴും കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യുമ്പോഴും കണ്ണിന് ആവശ്യത്തിന് വിശ്രമം നല്‍കുക. കുറച്ചു നേരം കണ്ണുകള്‍ അടയ്ക്കുകയോ ഒരു മിനിറ്റ് ദൂരെയുള് വസ്തുക്കളെ നോക്കുകയോ ചെയ്യുക. കൂടാതെ ആരോഗ്യപ്രദമായ ഭക്ഷണക്രമവും നിങ്ങള്‍ ശീലിക്കുന്നതോടെ കണ്ണിന്റെ ആരോഗ്യം ഏകദേശം പൂര്‍ണമാകുന്നു.
Post Your Comments