ന്യൂഡല്‍ഹി : ഇന്ദിര ജയ്സിംഗിനെതിരെ ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. സോണിയ ഗാന്ധിയുടെ പാത പിന്തുടരാന്‍ എന്നോട് പറയാന്‍ അവര്‍ ആരാണ്? ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിയ്ക്കാത്തത് അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ പോലുള്ളവരാണ് . നിര്‍ഭയാ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്‌ക്കെട്ടവര്‍ക്ക് മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെയാണ് നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്് എത്തിയിരിക്കുന്നത്.
2012 ഡിസംബര്‍ 16 ന് രാജ്യത്തെ പിടിച്ചു കുലുക്കിയ ഈ ക്രൂരമായ കുറ്റകൃത്യത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേര്‍ക്കും മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് പെണ്‍കുട്ടിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു.
നാലു കുറ്റവാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കിയ തീയതി ഡല്‍ഹി കോടതി മാറ്റിവച്ചതിനെത്തുടര്‍ന്ന് ആശാ ദേവി നിരാശ പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജെയ്സിംഗ് തന്റെ അഭിപ്രായവുമായി ട്വിറ്ററിലൂടെ രംഗത്ത് എത്തിയത്. ”ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി തിരിച്ചറിയുമ്പോള്‍ തന്നെ, നളിനിയോട് ക്ഷമിക്കുകയും അവള്‍ക്ക് വധശിക്ഷ വേണ്ടെന്ന് പറഞ്ഞ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാന്‍ ഞാന്‍ നിര്‍ഭയയുടെ അമ്മയോട് അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, പക്ഷേ വധശിക്ഷയ്‌ക്കെതിരാണ്, ”ജെയ്സിംഗ് ട്വീറ്റ് ചെയ്തു.1991 ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനി അറസ്റ്റിലായിരുന്നു. അഡ്വ. ഇന്ദിര ജെയ്‌സിംഗ് ബിന്ദു അമ്മിണിയുടെ വക്കീലാണ്
Post Your Comments