ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ടറും പരിശീലകനുമായ മിസ്ബാ ഉള്‍ ഹഖ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളായ ഷോയിബ് മാലിക്ക്, മൊഹമ്മദ് ഹഫീസ് എന്നിവര്‍ ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു ടീമിന്റെ പ്രത്യേകത. എന്നാല്‍ ഇപ്പോളിതാ പാകിസ്ഥാന്‍ ടീമിന്റെ സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍പീറ്റേഴ്‌സണ്‍.
അഹമ്മദ് ഷഹ്‌സാദിനെ പാക് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞതാണ് പീറ്റേഴ്‌സണെ രോഷാകുലനാക്കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന സ്റ്റാര്‍ ബാറ്റ്‌സ്മാനായ ഷഹ്‌സാദിന് എന്തുകൊണ്ട് അവസരം ലഭിച്ചില്ലെന്ന് പിറ്റേഴ്‌സണ്‍ ചോദിച്ചു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ കണ്ടെന്നും, അതില്‍ ഷഹ്‌സാദിന് അവസരം ലഭിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും പീറ്റേഴ്‌സണ്‍ ചോദിച്ചു. ഷഹ്‌സാദിന്റെ അഭ്യന്തര ക്രിക്കറ്റിലേയും പി എസ് എല്ലിലേയും പ്രകടനങ്ങള്‍ ഇപ്പോള്‍ ടീമിലെടുത്തിരിക്കുന്ന പലരേക്കാളും മികച്ചതാണെന്നും പിറ്റേഴ്‌സണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പീറ്റേഴ്‌സണിന്റെ വിമര്‍ശനം.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലായിരുന്നു താരം അവസാനമായി പാക് ജേഴ്‌സിയണിഞ്ഞത്. എന്നാല്‍ അന്ന് 4, 13 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത താരം മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് വെളിയിലാവുകയായിരുന്നു എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്ഥാന്‍ അഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഷഹ്‌സാദ്.
Post Your Comments