കോഴിക്കോട്: ദേശീയതലത്തിൽ ഏറ്റവുമധികം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നത് കേരളത്തിലാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. എന്നാൽ എന്നാൽ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതുകൊണ്ടല്ല കേസുകൾ കൂടുന്നതെന്നും ഏതുചെറിയ സംഭവത്തിലും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് മലയാളികൾക്ക് തിരിച്ചറിവുള്ളതിനാലാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു കുറ്റകൃത്യത്തിൽ അടുത്തത് എന്തുസംഭവിക്കുമെന്ന് ഒരുതരത്തിലും അറിയാതെ സ്വന്തം ഊഹാപോഹങ്ങൾവച്ചാണ് കുറ്റാന്വേഷകൻ ജോലിചെയ്യുന്നത്. അതുകൊണ്ടുതന്നെ കേസന്വേഷണം വിരസമായിരിക്കും. എന്നാൽ ഇത് കുറ്റാന്വേഷണ നോവലായോ സിനിമയായോ മാറ്റുമ്പോൾ കുറ്റാന്വേഷകന്റെ മനസും കുറ്റവാളിയുടെ മനസും അവതരിപ്പിക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.
കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽനിർത്തുന്ന കേസായി നോവലിലും സിനിമയിലും അനുഭവിക്കുന്ന സംഭവങ്ങൾ പലപ്പോഴും യഥാർഥത്തിൽ അന്വേഷിച്ച പൊലീസുകാർക്ക് ഏറെ വിരസമായിരുന്നിരിക്കും. പലപ്പോഴും ക്രൈംഫിക്ഷനാണ് യഥാർഥ കുറ്റാന്വേഷണത്തേക്കാൾ മികച്ചതെന്ന് പല സംഭവങ്ങളെയും ആസ്‌പദമാക്കി ഇറങ്ങുന്ന സിനിമ കാണുമ്പോൾ തോന്നാറുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറയുകയുണ്ടായി.
Post Your Comments