Latest NewsKeralaNattuvarthaNews

കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ കാസർഗോഡ് നിന്നെത്തിയ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവ് ടോറസ് ലോറി ഇടിച്ച് മരിച്ചു.  കോട്ടയം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹനനാ(55)ണ് കൊല്ലപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ കാസർകോട് നിന്നെത്തിയതായിരുന്നു ചന്ദ്രമോഹൻ. റോഡ് കുറുകെക്കടക്കുന്നതിനിടെ ഇടിച്ചുവീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയാണു നിന്നത്. അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ ചന്ദ്രമോഹൻ മരിച്ചു. ചുങ്കം പാലത്തിനു സമീപമായിരുന്നു സംഭവം.

രക്തസമ്മർദ്ദത്തെ തുടർന്നാണ് ചന്ദ്രമോഹന്‍റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കാസർകോട് ജോലി ചെയ്യുന്ന ചന്ദ്രമോഹനൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ബസിറങ്ങി വീട്ടിലേക്കു പോകുന്നതിനു റോഡ് കുറുകെക്കടക്കുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടൻ തന്നെ ടോറസ് ലോറി ഡ്രൈവർ കടന്നുകളഞ്ഞു. ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button