Latest NewsKeralaNewsIndia

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണം, നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു കെ സി വേണുഗോപാല്‍.

ആലപ്പുഴ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമമാണ് പൗരത്വ നിയമ ഭേദഗതി. ദേശീയതയെയും മതത്തെയും നാടിനെ വിഭജിക്കാന്‍ ഉപയോഗിക്കുന്നുവെന്നും പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും കെ സി വേണുഗോപാല്‍ വിമർശിച്ചു.അതേസമയം പൗരത്വ വിഷയത്തില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെയും വേണുഗോപാൽ വിമർശിച്ചു. കേരള ഗവര്‍ണ്ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജോലി ചെയ്യുന്നെന്നും ഭരണഘടനാ സംരക്ഷകന്‍ എന്ന് പറഞ്ഞിട്ട് ഭരണഘടനയ്‍ക്ക് എതിരെയാണ് നിൽക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Also read : പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ, സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം : അമിത് ഷാ

അതേസമയം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കേരള ഗവർണർക്കെതിരെ രംഗത്ത് എത്തിയിരുന്നു. ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരം. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണമെന്നും സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button