
ബാഴ്‌സലോണയുടെ ഇതിഹാസതാരം സാവി ഫെര്‍ണാണ്ടസ് ബാഴ്‌സലോണ പരിശീലകന്‍ ആകുമെന്ന് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ബര്‍ത്തെമ്യു പറഞ്ഞു. നേരത്തേ പരിശീലകനാകനുള്ള ഓഫര്‍ സാവി നിരസിച്ചെങ്കിലും അദ്ദേഹം തന്നെ പരിശീലകനായി ബാഴ്‌സലോണയില്‍ എത്തുമെന്ന് ബര്‍ത്തെമ്യു വ്യക്തമാക്കി. സെറ്റിയെനെ പരിശീലകനാക്കും മുമ്പ് ബാഴ്‌സലോണ ബോര്‍ഡ് സാവിയെ സമീപിച്ചിരുന്നതായി സാവി തന്നെ സ്ഥിരീകരിച്ചിരുന്നു.
ബാഴ്‌സലോണയുടെ ചുമതല ഏറ്റെടുക്കേണ്ട സമയമായിട്ടില്ല എന്ന് പറഞ്ഞായിരുന്നു സാവി ഓഫര്‍ നിരസിച്ചതെന്നും എന്നാല്‍ സാവി ഒരു ദിവസം ബാഴ്‌സലോണ കോച്ചായി തന്നെ എത്തും എന്ന് ബര്‍ത്തെമ്യു ആവര്‍ത്തിച്ചു. സെറ്റിയന്റെ കരാര്‍ ആറു മാസം കഴിഞ്ഞ് ബാഴ്‌സക്ക് വേണമെങ്കില്‍ റദ്ദാക്കാം എന്ന വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ വെക്കാന്‍ കാരണം ക്ലബില്‍ ബോര്‍ഡ് ഇലക്ഷന്‍ വരുന്നത് കൊണ്ടാണ് എന്നും ബര്‍ത്തെമ്യു പറഞ്ഞു. എന്തായിരുന്നാലും തങ്ങളുടെ സൂപ്പര്‍ താരം തന്നെ പരിശിലകനായി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
Post Your Comments