ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ പാക് അധീന കശ്‌മീരില്‍ ആക്രമണം നടത്താന്‍ സൈന്യം തയാറാണെന്നും വേണ്ടി വന്നാല്‍ മേഖല പിടിച്ചടക്കാനുള്ള കരുത്തുണ്ടെന്നും സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്‌താന്‍ ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന ഏതു രാജ്യത്തിനെതിരേയും നടപടിയെടുക്കും.ഭീകരവാദത്തിനെതിരായ യുദ്ധം ഉടന്‍ അവസാനിക്കുന്ന ഒന്നല്ല.
9/11 ആക്രമണങ്ങള്‍ക്ക് ശേഷം അമേരിക്ക സ്വീകരിച്ചതു പോലെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിക്കാനാകൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകാര്യ കോണ്‍ക്ലേവ് “റെയ്‌സീന ഡയലോഗി”ല്‍ സംസാരിക്കുകയായിരുന്നു ജനറല്‍ റാവത്ത്.രാഷ്‌ട്രപതിക്കു കീഴില്‍ കര, നാവിക, വ്യോമസേനകളുടെ ഏകോപനച്ചുമതലയാണ് സംയുക്‌ത സേനാ മേധാവിക്ക്. സൈന്യം രാഷ്‌ട്രീയത്തില്‍ നിന്നു കഴിയുന്നത്ര അകന്നു നില്‍ക്കണമെന്നു ചുമതലയേറ്റ ശേഷം റാവത്ത് പറഞ്ഞു.
Post Your Comments