Latest NewsNewsIndiaInternational

‘ആസാദ് കശ്മീർ അനുവദിക്കില്ല’: പാക് അധിനിവേശ കശ്മീരിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ

ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ലെന്നും ഇത് സ്വയംഭരണ പ്രദേശമായി നിലനിർത്തണമെന്നുമാണ് ജനങ്ങൾ പറയുന്നത്. ഭരണഘടനയിലെ ആസാദ് കശ്മീർ എന്ന പേര് ഉറപ്പിക്കാനാണ് 15-ാം ഭേദഗതിക്ക് തയ്യാറാകുന്നത്. 15-ാം ഭേദഗതി കൊണ്ടുവരാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ പദ്ധതിയെ ശക്തമായി എതിർക്കുകയാണ് ഇവിടുത്തെ ജനം.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഔദ്യോഗിക പതാകയും ഉള്ള ഒരു സ്വയംഭരണ സംസ്ഥാനമാണ് പാക് അധിനിവേശ കശ്മീർ. ഫെഡറൽ സംവിധാനത്തിൽ പെടുത്തി കശ്മീർ കൗൺസിലെന്ന സംവിധാനം കൊണ്ടുവന്ന് നിയന്ത്രണം നടത്തുന്നത് പാകിസ്ഥാനാണ്. 2018 ജൂണിൽ, 13-ാം ഭേദഗതി പാക് അധിനിവേശ കശ്മീരിന് അസംബ്ലിക്ക് കോർപ്പറേറ്റ് നികുതി ഒഴികെ നിയമം ഉണ്ടാക്കാനും നികുതി പിരിക്കാനുമുള്ള അധികാരം നൽകി. എന്നിരുന്നാലും പാക് അധിനിവേശ കശ്മീരിൽ സുപ്പീരിയർ കോടതി ജഡ്ജിമാരെയും അതിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അടിയന്തര വ്യവസ്ഥകളെയും തിരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നു.

Also Read:ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത ബിട്ട കരാട്ടെയുടെ ഭാര്യ അടക്കം 4 പേരെ പൂട്ടി ഭരണകൂടം

എന്നാൽ, പാക് ഭരണകൂടം തിരിഞ്ഞുനോക്കാത്ത പ്രദേശത്തെ ഇപ്പോൾ കയ്യടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുന്നേ തന്നെ അവഗണിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തെ ഭൂസമ്പത്ത് കൈവശപ്പെടുത്താനാണ് ഇപ്പോൾ പുതിയ ഭേദഗതിക്ക് തയ്യാറാകുന്നതെന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ പ്രദേശത്തെ സമ്പത്ത് കൊള്ളയടിക്കാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

പുതിയ കരട് നിയമങ്ങൾ അംഗീകരിക്കപ്പെട്ടാൽ, ഇസ്ലാമാബാദിന്റെ അംഗീകാരമില്ലാതെ പ്രാദേശിക നിയമനിർമ്മാതാക്കൾക്ക് പ്രധാന രാഷ്ട്രീയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകിയിരുന്ന 13-ാം ഭേദഗതി പിൻവലിക്കും. സൈനികരെ ഒഴിപ്പിക്കാൻ പാകിസ്ഥാനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. പാക് അധിനിവേശ കശ്മീരിലെ 10 ജില്ലകളിലാണ് പ്രതിഷേധം ശക്തമാകുന്നത്. കുടുംബങ്ങളടക്കം പങ്കെടുക്കുന്ന പ്രതിഷേധത്തിൽ പാകിസ്ഥാൻ തങ്ങളെ സ്വന്തമായി ഇതുവരെ കണ്ടിട്ടില്ലെന്നും പ്രക്ഷോഭകാരികൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button