ചെന്നൈ: തമിഴ്‌നാട്ടില്‍ കേണ്‍ഗ്രസ്സ്-ഡിഎംകെ സഖ്യത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ്സിന് എതിരെ പ്രതികരിച്ച് മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്സ് സഖ്യം ഉപേക്ഷിച്ചാല്‍ ഡിഎംകെയ്ക്ക് പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന നേതാവായ ദുരൈമുരുകന്‍ ആഞ്ഞടിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുഎപിഎ സഖ്യത്തിന്റെ ഭിന്നതയിലേക്ക് വഴിമാറിയിരിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോണ്‍ഗ്രസ്സിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ്സ് പോവുന്നതിനെ ഡിഎംകെ കാര്യമായി കാണുന്നില്ലെന്ന് ദുരൈമുരുകന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റുപോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തുറന്നടിച്ചു. ഇവിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ട് നിന്നാണ് ഡിഎംകെ പ്രതിഷേധം അറിയിച്ചത്.
സോണിയ ഗാന്ധി കഴിഞ്ഞദിവസം സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത യോഗം ഡിഎംകെ ബഹിഷ്‌കരിച്ചിരുന്നു. യുപിഎയില്‍ നിന്ന് ഡിഎംകെ പുറത്തേക്ക് പോകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി നേതാവിന്റെ പ്രതികരണമെന്ന് വിലയിരുത്തുന്നു.
Post Your Comments