Latest NewsIndia

പൗരത്വ നിയമത്തെ അനുകൂലിച്ച്‌ നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍‌എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു : പൗരത്വ നിയമത്തെ അനുകൂലിച്ച്‌ നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍‌എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ഡിസംബര്‍ 22 ന് ടൗണ്‍ ഹാളില്‍ പൗരത്വ നിയമത്തിനു അനുകൂലമായി നടത്തിയ റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരുണിനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ വരുണ്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് മടങ്ങി വന്നിട്ടില്ല

മുഹമ്മദ് ഇര്‍ഫാന്‍, സയാദ് അക്ബര്‍, സയാദ് സിദ്ദിഖി, അക്ബര്‍ ബാഷ, സബുള്ള ഷരീഫ്, സാദിഖ് ഉല്‍ അമീന്‍ എന്നിവരാണ് അറസ്റ്റിലായത് . പരിക്കേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വരുണ്‍ ഇപ്പോഴും ചികിത്സയിലാണ് .സി‌എ‌എയെ പിന്തുണയ്ക്കുന്ന നേതാക്കളെ അക്രമിക്കാന്‍ സംഘം പദ്ധതി ഒരുക്കിയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്ക്കര്‍ റാവു പറഞ്ഞു . റാലിയ്ക്ക് നേരെ ആക്രമങ്ങള്‍ നടത്താനായി പണപ്പിരിവ് ഉള്‍പ്പെടെ ഇവര്‍ നടത്തിയിരുന്നു .

ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം : പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകര വിരുദ്ധ അന്വേഷണ സംഘത്തിനു കൈമാറുമെന്നും കമ്മീഷണര്‍ പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസിനു നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു .എന്നാല്‍ സംഘം ഒളിവില്‍ താമസിച്ചാണ് പിന്നീട് പദ്ധതികള്‍ ആസൂത്രണം ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button