Latest NewsNewsIndia

എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്‍കുന്നു; പക്ഷെ ഞങ്ങൾക്ക് അവകാശമില്ലേ; നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേയെന്ന് നിറകണ്ണുകളോടെ അവർ ചോദിക്കുകയുണ്ടായി. ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.പക്ഷെ ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, 2012ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

Read also: നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ , ജയിലിൽ നിയമങ്ങൾ ലംഘിച്ചതിന് നിരവധിതവണ ശിക്ഷിക്കപ്പെട്ടു

പ്രതികള്‍ക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവി പ്രതികരണവുമായി രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടി വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ഭയ കേസിലെ തൂക്കിലേറ്റിക്കഴിയുമായിരുന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button