നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് സമ്പാദിച്ചത്.
മുകേഷിനെ ജോലികള്‍ക്ക് നിയോഗിച്ചിരുന്നില്ല.ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.നാലു പ്രതികളും ജയില്‍ചട്ടം ലംഘിച്ചത് 23 തവണ.നിര്‍ഭയ കേസില്‍ അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേസില്‍ ആകെ ആറുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാ കാലാവധിയില്‍ തന്നെ ജയിലില്‍ തൂങ്ങിമരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങി. ബാക്കിയുള്ള പ്രതികളാണ് വധ ശിക്ഷ കാത്ത് കിടക്കുന്നത്.ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നു വട്ടവും ശിക്ഷ ലഭിച്ചു.വിനയ്, 2015 ല്‍ ബിരുദത്തിനും അക്ഷയും മുകേഷും പവനും 2016 ല്‍ പത്താംക്ലാസിലും ചേര്‍ന്നിരുന്നു.
‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക് അധീന കശ്‌മീര്‍ പിടിക്കാനും സൈന്യം സജ്‌ജം: ജനറല്‍ റാവത്ത്
എന്നാല്‍ പരീക്ഷ എഴുതിയിട്ടും ആര്‍ക്കും ജയിക്കാനായില്ല.വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുവട്ടം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛന്‍ ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദര്‍ശിച്ചു. നാലുപ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അക്ഷയിനെ കാണാന്‍ കുടുംബാംഗങ്ങള്‍ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ട്.ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ ദയാഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ ശിക്ഷ നീട്ടിവച്ചിരിക്കുകയാണ് .
Post Your Comments