മുംബൈ : ഐഎസ്എല്ലിൽ ബെംഗളൂരു എഫ് സിയെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്. മൊഡൗ സൊഗൗ(*13), അമീന്‍ ഷെര്‍മിതി(*55) എന്നിവരാണ് വിജയ ഗോളുകൾ വലയിലെത്തിച്ചത്.
A solid defensive display by @MumbaiCityFC restricted the defending champions to just a single shot on target ?#MCFCBFC #HeroISL #LetsFootball pic.twitter.com/8fjFiaUxkI
— Indian Super League (@IndSuperLeague) January 17, 2020
ഈ മത്സരത്തിലെ ജയത്തോടെ മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യതകൾ നില നിർത്തി. 12 മത്സരങ്ങളിൽ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ഇറങ്ങിയ ബെംഗളൂരുവിന് തോൽവി തിരിച്ചടി ആയെങ്കിലും രണ്ടാം സ്ഥാനം നഷ്ടമായില്ല.13 മത്സരങ്ങളില്‍ 22 പോയിന്റാണ് പട്ടികയിലുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ എടികെ ഗോവ എഫ്‌സിയുമായി ഏറ്റുമുട്ടും.
Home ✅
Away ✅3⃣ crucial points for #TheIslanders as we do the double over Bengaluru FC this season! ?#MCFC #ApunKaTeam ? pic.twitter.com/gdA3VFRhKx
— Mumbai City FC (@MumbaiCityFC) January 17, 2020
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്ക് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തുടർച്ചയായ രണ്ടാം തോൽവിയിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈ തള്ളിയിട്ടത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ചെന്നൈയ്ക്ക് അനുകൂലമായത്. റാഫേല്‍ ക്രിവെല്ലാരോ(57), നെരിജസ് വാസ്‌കിസ് (59 ) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്.
Also read : ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
ഈ ജയത്തോടെ 12 മത്സരങ്ങളില്‍ 15 പോയിന്റുമായി ചെന്നൈയിൽ എഫ് സി എട്ടാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കുതിച്ചു. 11 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ഒമ്പതാം സ്ഥാനത്തു തുടരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്ന സ്ഥിതിയാണുള്ളത്.
Post Your Comments