CricketLatest NewsNewsIndiaSports

ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം

രാജ്‌കോട്ട്:  രണ്ടാം ഏകദിനത്തിൽ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി. മുന്നൂറിലധികം റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പാളിച്ച സംഭവിച്ചു. 20 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (15) പുറത്തായി. പിന്നാലെ ജഡേജയുടെ പന്തില്‍ രാഹുലിന്റെ മിന്നല്‍ സ്റ്റമ്പിങ്ങില്‍ ഫിഞ്ച് (33) പുറത്ത്. 47 പന്തില്‍ 46 റണ്‍സെടുത്ത് സ്മിത്തിനൊപ്പം മുന്നേറുന്നതിനിടെ ലബൂഷെയ്‌നെ ജഡേജ പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാൻ (90 പന്തിൽ 96), ക്യാപ്റ്റൻ വിരാട് കോലി (76 പന്തിൽ 78), കെ.എൽ. രാഹുൽ (52 പന്തിൽ 80) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പൻ സ്കോറിലെത്തിയത്. രോഹിത് ശർമ (42), ശ്രേയസ് അയ്യർ (7), മനീഷ് പാണ്ഡെ (2) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോർ. ഇന്ത്യയ്ക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് കിട്ടി. മുഹമ്മദ് ഷമി മൂന്നും നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് വീഴ്ത്തി.

shortlink

Post Your Comments


Back to top button