KeralaLatest NewsNews

വിറ്റ വാഷിങ് മെഷീനില്‍ 4 വര്‍ഷം മുന്‍പ് കാണാതായ മാല; കിട്ടിയത് സര്‍വീസ് സെന്ററുകാരന്- പിന്നീട്

കൊരട്ടി: നാല് വര്‍ഷം മുന്‍പ് കാണാതായ മാല കാലപ്പഴക്കത്തെ തുടര്‍ന്ന് വിറ്റ വാഷിങ് മെഷീനില്‍. വാഷിങ് മെഷീനില്‍ നിന്ന് കിട്ടിയ 3 പവന്‍ തൂക്കമുള്ള സ്വര്‍ണമാല ഉടമസ്ഥനെ കണ്ടെത്തി സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ തിരികെ നല്‍കി. ചെറുവാളൂര്‍ ശ്രീവിലാസത്തില്‍ അജിത് കുമാറിന്റെതായിരുന്നു മാല. 4 വര്‍ഷം മുന്‍പാണ് മാല കാണാതായത്. 3 പവന്റെ മാലയാണ് കാണാതായിരുന്നത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. പഴയ വാഷിങ് മെഷീന്‍ ഒരു മാസം മുന്‍പാണ് കൂള്‍ ഹൗസില്‍ വിറ്റത്. മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. തുടര്‍ന്ന് ഉടമയെ കണ്ടെത്തി കൈമാറി. സത്യസന്ധതയ്ക്ക് നാട്ടുകാര്‍ അഭിനന്ദനം കൊരട്ടി-കാതിക്കുടം ജംക്ഷനില്‍ കൂള്‍ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂര്‍ സ്വദേശി പാറയ്ക്കല്‍ അനില്‍ തോമസിനെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button