ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. ഡല്‍ഹിയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് വാര്‍ത്ത സമ്മേളനത്തില്‍ പട്ടിക പുറത്തുവിട്ടത്.ആകെ 70 സീറ്റുകളാണ് ഡല്‍ഹിയില്‍ ഉള്ളത്. ബാക്കി 13 സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രോഹിണി മണ്ഡലത്തില്‍ ജനവിധി തേടും.
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയേയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.ആദ്യഘട്ടത്തില്‍ പുറത്തുവിട്ട 57 സ്ഥാനാര്‍ത്ഥികളില്‍ 11 പേര്‍ പട്ടിക വിഭാഗത്തില്‍ നിന്നുള്ളവരും നാല് പേര്‍ വനിതകളുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’ – വി.മുരളീധരന്‍
ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരിടുന്നത് ആരാവുമെന്ന് ബിജെപി ഇനിയും വ്യക്തമാക്കിയിട്ടില്ല. കെജ്രിവാളിനെതിരെ നിര്‍ഭയയുടെ അമ്മ ആശ ദേവിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് നിര്‍ഭയയുടെ അമ്മ വ്യക്തമാക്കിയതോടെ ആ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.
Post Your Comments