Latest NewsKeralaNews

സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ; ചട്ടങ്ങൾ വായിച്ചു; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളുടെ മുമ്പിൽ വന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ താനാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയൽ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം.

റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഹർജി ഫയൽ ചെയ്യും മുമ്പ് ഗവർണ്ണറുടെ അനുമതി വേണം എന്ന് വ്യവസ്ഥയാണ് ഗവർണർ പറഞ്ഞത്. ഭരണ ഘടനയുടെ 166 ആം അനുച്ഛേദം ചട്ടം 34(2) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ചട്ടങ്ങൾ മാധ്യമങ്ങളുടെ മുമ്പിൽ ഗവർണർ വായിച്ചു.

ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായ മറുപടിയാണ് നൽകിയത്. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിക്കാം. പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.

ALSO READ: പൗരത്വ നിയമത്തിനെതിരായ ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു; ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നാണയത്തില്‍ മറുപടിയും നല്‍കി. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button