വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 21 കാരന് അറസ്റ്റില്‍. യാനയില്‍ നിന്നും അനധികൃതമായി കുടിയേറിയ റിയാസ് ഖാന് എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി പ്രോസിക്യൂഷന് അറിയിച്ചു. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. അനധികൃത കുടിയേറ്റക്കാരനായ റിയാസ് ഖാന് കുറ്റകൃത്യങ്ങള്‍ ചെയ്തതിനും, അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനും നാടുകടത്തലിന് വിധിക്കപ്പെട്ട ആളാണ്.
ഇത്രനാള്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു റിയാസ്. ഇതിനിടെയാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. മരിയ ഫ്യൂന്റസ് എന്ന 92 കാരിയെയാണ് റിയാസ് ഖാന് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.റോഡിന് അരികിലൂടെ നടന്നു പോകുകയായിരുന്ന ഫ്യൂന്റസിനെ പുറകില്‍ നിന്ന് തള്ളി നിലത്തിട്ടാണ് റിയാസ് ഖാന് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
സംഭവം പ്രദേശവാസികളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊലപാതകം, ബലാത്സംഗ ശ്രമം, ലൈംഗിക പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments