Latest NewsIndia

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ സിബിഐ

കൊൽക്കത്ത: കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങി സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി.സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറിയത്.

ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.അതേസമയം, ആർജി കർ ആശുപത്രിയുടെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് രാജിവെച്ച സന്ദീപ് ഘോഷിനെതിരെ നടപടികൾ കടുപ്പിക്കുക തന്നെയാണ് സർക്കാരും വിവിധ ഡോക്ടർമാരുടെ സംഘടനകളും. സന്ദീപ് ഘോഷിനെ പുതിയ ആശുപത്രിയിൽ നിയമിച്ച ഉത്തരവ് മരവിപ്പിക്കണമെന്നും നാളെ തന്നെ തീരുമാനം അറിയിക്കാനും സർക്കാർ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തെ അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് നീക്കുമെന്നും വിശദീകരണം തേടുമെന്നും സംഘടന ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം കേസിൻ്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാമന്ത്രിക്ക് ഐഎംഎ കത്തയച്ചിരുന്നു. ആശുപത്രികളിൽ സുരക്ഷ കർശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോകോളുകളിൽ മാറ്റം വേണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് കത്തിലുള്ളത്.

നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളിൽ വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളിൽ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button