മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചവരാണ് അര്‍ജുനന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും. അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്.
പോസ്റ്റ് വായിക്കാം
ഇന്നലെ അർജ്ജുനൻ മാസ്റ്ററെ കണ്ടു. അദ്ദേഹത്തിന് നല്ല സുഖമില്ലാതിരിക്കയാണ്.
നെടുമ്പാശ്ശേരിയിൽ നിന്ന് നേരേ പള്ളുരുത്തിയിലെ പാർവ്വതി മന്ദിരത്തിലേക്ക്. മൂന്നു മണിക്കൂർ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചിലവാക്കി. മാസ്റ്ററുടെ രണ്ടാമത്തെ മകൾ കലയുടെ പുത്രി കാവ്യ നന്നായി പാടും. നൃത്തം ചെയ്യും. രണ്ടും ആസ്വദിച്ചു. യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാസ്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ മനസ്സിന്റെ വിങ്ങൽ ഇപ്പോഴും അവസാനിച്ചിട്ടില്ല . ഞങ്ങൾ ചേർന്നൊരുക്കിയ പാട്ട് വീണ്ടും വീണ്ടും ഓർമ്മിച്ചു പോകുന്നു .
ഹൃദയത്തിനൊരു വാതിൽ
സ്മരണ തൻ മണിവാതിൽ
തുറന്നു കിടന്നാലും ദു:ഖം
അടഞ്ഞു കിടന്നാലും ദു:ഖം !!
https://www.facebook.com/sreekumaran.thampi.12/posts/2689046417798962
Post Your Comments