തൃശൂര്‍: വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം. കുഞ്ഞാലിപ്പാറ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്ക് നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം. പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ വനിത കമ്മിഷന്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.
ക്വാറി ഉടമയുടെ ലോറി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ എത്തിയത്. മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ആണ് ഇവര്‍ തെളിവായി സമര്‍പ്പിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് വന്നാലുടന്‍ ഇതിനെതിരെ വേണ്ട നടപടികള്‍ എടുക്കുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.
പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി ലൈസന്‍സില്ലാതെ ശല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ വര്‍ക്ക് ഷോപ്പിനെതിരെ അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയോട് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാകാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദമായ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Post Your Comments